Latest Updates

പുതിയതും പഴയതുമായ സ്വര്‍ണാഭരണങ്ങള്‍ക്ക്  തിളക്കം നഷ്ടപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. സ്വര്‍ണ്ണാഭരണങ്ങളുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നതിന്റെ ഏറ്റവും സാധാരണമായ കാരണം സ്ഥിരമായുള്ള ഉപയോഗം തന്നെയാണ്.  
എത്രത്തോളം ധരിക്കുന്നുവോ അത്രയും സ്വര്‍ണത്തിന്  തിളക്കം  കുറയും. ഇതിന് പുറമേ അഴുക്കും  സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സാധാരണ രാസവസ്തുക്കളും വരെ സ്വര്‍ണ്ണത്തിന്റെ സ്വാഭാവിക തിളക്കത്തെ തടസ്സപ്പെടുത്തുന്നു. ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകളും മോയ്‌സ്ചറൈസറുകളും  സ്വര്‍ണ്ണത്തെ ദോഷകരമായി ബാധിച്ചേക്കാം.

എന്നാല്‍  സ്വര്‍ണ്ണ മാലകളോ കമ്മലുകളോ തിളക്കം മങ്ങിയതാണെന്ന് തോന്നിയാല്‍ ഉടന്‍ ജ്വല്ലറിയിലേക്ക് പോകാന്‍ വരട്ടെ.

വീട്ടില്‍ നിങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വൃത്തിയാക്കാന്‍ ലളിതവും ഫലപ്രദവുമായ ചില നുറുങ്ങുകളുണ്ട്. 


* ടൂത്ത് ബ്രഷ് ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ വൃത്തിയാക്കുന്നത് അഴുക്ക് കളയാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ്.

*  പ്ലെയിന്‍ ഗോള്‍ഡ് നെക്ലേസുകള്‍, വളകള്‍, കമ്മലുകള്‍, വളകള്‍ എന്നിവ ലളിതമായി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാം. സോപ്പ് വെള്ളം ഉപയോഗിച്ച് ആഭരണങ്ങള്‍ വൃത്തിയാക്കുന്നത് കാലക്രമേണ അടിഞ്ഞുകൂടിയ അഴുക്കും എണ്ണകളും നീക്കം ചെയ്യുന്നതിന് സഹായിക്കും. സ്വര്‍ണ്ണാഭരണങ്ങളുടെ തിളക്കം വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും വേഗമേറിയതും എളുപ്പവുമായ മാര്‍ഗ്ഗമാണിത്.

ഇതിനായി ചെറിയ പാത്രത്തില്‍  പകുതിയോളം ചെറുചൂടുള്ള വെള്ളം നിറച്ച് വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് ഇളക്കുക. ഈ ലായനി ഉണ്ടാക്കാന്‍, മൃദുവായ ഡിറ്റര്‍ജന്റുകള്‍ അല്ലെങ്കില്‍ കുറച്ച് തുള്ളി ഡിഷ്വാഷിംഗ് ലായനി ഉപയോഗിച്ചാലും മതി.  

* സ്വര്‍ണ്ണാഭരണങ്ങള്‍ ലായനിയില്‍ മുക്കുക. 15-20 മിനിറ്റ് ഇങ്ങനെ മുക്കി വയ്ക്കണം. അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി നല്ല ഉണങ്ങിയ തുണിയിലോ തൂവാലയിലോ വയ്ക്കുക. തുറന്ന വായുവില്‍ പൂര്‍ണ്ണമായും ഉണങ്ങാന്‍ അനുവദിക്കുക.

* മുക്കിലും മൂലയിലും അഴുക്ക് നീക്കം ചെയ്യാന്‍ മൃദുവായ ബ്രഷ് ബ്രഷ് ഉപയോഗിക്കുക. എന്നാല്‍ വളരെ ശക്തമായി തടവരുത്. 

അതേസമയം രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ ഈ നടപടിക്രമം പാലിക്കരുത്. 

Get Newsletter

Advertisement

PREVIOUS Choice